New Update
/sathyam/media/media_files/l7VRr6zl1ap5FFGZf0zV.jpg)
ഇടമറ്റം: മീനച്ചിൽ ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണം പദ്ധതിയിലുൾപ്പെടുത്തി കറവപശുക്കൾക്ക് കാലിത്തീറ്റ വിതരണം പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി നിർവഹിച്ചു.
Advertisment
നാലേമുക്കാൽ ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റവിതരണത്തിന് അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും അടുത്ത നാല് മാസവും കാലിത്തീറ്റ വിതരണം ചെയ്യും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർമാരായ ബിജു റ്റി.ബി, നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, ഇടമറ്റം ക്ഷീരോദ്പ്പാദക സംഘം പ്രസിഡന്റ് ജിമ്മി ചുമപ്പുങ്കൽ, വെറ്റിനറി സർജൻ ഡോ. സുധീർ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us