കോട്ടയം ജില്ലയിൽ കർശന പരിശോധനയുമായി പോലീസ്

New Update
police checking kottayam-2

കോട്ടയം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ   ജില്ലയിൽ കര്‍ശനമായ പരിശോധന ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ തുടരുകയാണ്. 

Advertisment

ജില്ലയിലെ ബസ്റ്റാൻഡുകൾ, മാർക്കറ്റ് പരിസരങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിവരികയാണ്. 

ആളുകൾ കൂട്ടം കൂടുന്ന ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ  എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതു കൂടാതെ ലോഡ്ജുകൾ, സിനിമാ തീയേറ്ററുകള്‍ എന്നിവടങ്ങളിലും പരിശോധന നടത്തിവരുന്നു. 

കൂടാതെ വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പരിശോധന നടത്തുന്നത്. 

കൂടാതെ സാമൂഹമാധ്യമങ്ങൾ വഴി പ്രകോപനപരമായ പോസ്റ്റുകളും, വിദ്വേഷപ്രചരണങ്ങളും നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു.

Advertisment