ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വതൃത്തിൽ വിനോദയാത്ര നടത്തി

New Update
lions club one day tour

പാലാ: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ നവംബർ 7-ാം തീയതി രാവിലെ ശാന്തിനിലയം സ്പെഷൽ സ്കൂളിലെ കുട്ടികളും ലയൺ മെമ്പേഴ്സും ഒരു ദിവസം നീണ്ടുനിൽക്കുന്ന ഉല്ലാസയാത്ര നടത്തി. ചൊവ്വാഴ്ച രാവിലെ 7.45-ന് പാലാ എംഎൽഎ മാണി സി. കാപ്പൻ വിനോദയാത്ര ഉദ്ഘാടനം ചെയ്തു.

Advertisment

lions club one day tour-2

ലയൺസ് ഡിസ്ട്രിക് ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡൻ്റ് അരുൺ കുളമ്പള്ളിൽ, പ്രിൻസിപ്പൽ സി. ആനി സിഎംസി, ലയൺ മെമ്പർമാരായ മനീഷ് കല്ലറക്കൽ, സെബാസ്റ്റ്യൻ കുറ്റിയാനി, സ്റ്റാൻലി തട്ടാമ്പറമ്പിൽ, മാത്യു വെള്ളാപാണിയിൽ, റ്റിറ്റൊ റ്റി തെക്കയിൽ, സുകുമാരൻ പുതിയകുന്നേലും ശാന്തിനിലയത്തിലെ  സിസ്റ്റേഴ്സും നേതൃത്വം നൽകി.

എറണാകുളം മെട്രോ, വാട്ടർമെട്രോ, ചിൽഡ്രൻസ് പാർക്ക്, വല്ലാർപാടം പളളി ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വൈകിട്ട് തിരിച്ചെത്തും.

Advertisment