/sathyam/media/media_files/0NDcplTPL62MCSWaXyG9.jpg)
പാലാ: വലവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി ടോമി നടയത്ത് (കേരള കോൺഗ്രസ് - എം) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി ഫ്രാൻസിസ് മൈലാടൂരിനെയും തെരഞ്ഞെടുത്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങളുടെ യോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്.
മൂന്നു പതിറ്റാണ്ടിലേറെയായി ബാങ്ക് പ്രസിഡന്‍റായിരുന്ന ഫിലിപ്പ് കുഴികുളം ഭരണസമിതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഫിലിപ്പിനെ മാറ്റി നിര്‍ത്തിയാണ് ടോമിയെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.
ദീര്‍ഘകാലം വലവൂർ ബാങ്ക് ജീവനക്കാരനും സെക്രട്ടറിയും, മുൻ ഭരണ സമിതി അംഗവുമായിരുന്നു. മീനച്ചിൽ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഭരണ സമിതി അംഗവും വൈസ് പ്രസിഡണ്ടുമായി പ്രവർത്തിച്ചിട്ടുണ്ട് ടോമി.
പുതിയ ഭാരവാഹികൾക്ക് സഹകാരികൾ സ്വീകരണം നൽകി. ഫിലിപ്പ് കുഴികുളം, ടോബിൻ കെ.അലക്സ്, റാണി ജോസ്, ഡോമിനിക് തോമസ്, ജയ്സൺ മാന്തോട്ടം, എം.പി രാമകൃഷ്ണൻ നായർ, ജോർജ് വേരനാകുന്നേൽ, കെ.ബി സന്തോഷ്, സിബി കട്ടയത്ത്, ടോം തടത്തികുഴി എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us