പാറത്തോട്: ഇന്‍ഫാം കേരള സംസ്ഥാന സമിതിയുടെ യോഗവും എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പും പാറത്തോട് മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയില്‍ നടന്നു. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ യോഗം ഉദ്ഘാടനം ചെയ്തു.
ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്‍ഫാമിന്റെ എല്ലാ കാര്‍ഷിക ജില്ലകളില്‍ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
/sathyam/media/media_files/6jQK2WJxKcb9u36XDZBr.jpg)
യോഗത്തില്‍ പുതിയ ഭാരവാഹികളായി ജോസ് എടപ്പാട്ട് (സംസ്ഥാന പ്രസിഡന്റ്), സ്‌കറിയ നെല്ലംകുഴി (വൈസ് പ്രസിഡന്റ്), അഗസ്റ്റിന്‍ പുളിക്കകണ്ടത്തില്‍ (സെക്രട്ടറി), ടോം ചെമ്പകുളം (ജോയിന്റ് സെക്രട്ടറി), തോമസ് തുപ്പലഞ്ഞിയില്‍ (ട്രഷറര്‍), തോമസ് മറ്റത്തില്‍, റോയ് വള്ളമറ്റം (കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
കാര്‍ഷിക രംഗത്തെ ഇന്നത്തെ പ്രശ്നങ്ങളെകുറിച്ചും പ്രതിസന്ധികളെകുറിച്ചും യോഗം വിലയിരുത്തി. സംഘടനയുടെ ശാക്തീകരണത്തിന് വിവിധങ്ങളായ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു.
സംസ്ഥാനത്തൊട്ടാകെ രൂക്ഷമായി ബാധിച്ചിരിക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ഇന്‍ഫാമിന്റെ വിവിധ കാര്‍ഷിക ജില്ലകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
/sathyam/media/media_files/9YVGfF8NfBsToJIGzsjF.jpg)
വന്യമൃഗശല്യത്തിന്റെ ഗൗരവം അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇന്‍ഫാമിന്റെ വിവിധകാര്‍ഷിക ജില്ലകള്‍ ആവശ്യമായ കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യാനും പരിപാടികളുടെ ഏകോപനം ഇന്‍ഫാം കേരള സംസ്ഥാന എക്സിക്യൂട്ടീവിന്റെ മേല്‍നോട്ടത്തില്‍ നടത്താനും തീരുമാനിച്ചു.
ഇന്‍ഫാം കേരള സംസ്ഥാന സമിതിയുടെ യോഗവും എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പും ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്യുന്നു