ഗ്രാമോദ്ധാരണത്തിന് മുൻഗണന നൽകി ഫണ്ടനുവദിക്കാൻ ഗാന്ധി ചിന്തകൾ പ്രചോദനമാകുന്നു - മാണി സി കാപ്പൻ എംഎൽഎ. ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം തുടങ്ങി

New Update
mani c kappan gandhi darshan vedi

പാലാ: വികസന പദ്ധതികൾ രൂപകല്പന ചെയ്യുമ്പോൾ ഉൾനാടുകൾക്ക് മുൻഗണന നൽകാൻ തനിക്കു പ്രചോദനമാകുന്നത് ഗ്രാമങ്ങളിലാണ് നാടിന്റെ ആത്മാവ് എന്ന ഗാന്ധിജിയുടെ ദർശനമാണെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. കെപിജിഡി കോട്ടയം ജില്ലാസമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു മാണി സി കാപ്പൻ. 

Advertisment

mani c kappan gandhi darshan vedi-2

ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എ.കെ ചന്ദ്രമോഹൻ, എ.എസ് തോമസ്, വർകിച്ചൻ പൊട്ടൻകുളം, തിരുവോണം വിജയകുമാർ, ടി.വി ഉദയഭാനു, വി.ആർ ബേബിക്കുട്ടൻ, എൻ ഗോപകുമാർ, രാജേന്ദ്രബാബു, പി.എം തോമസ്, സോണി ഓടച്ചുവട്ടിൽ, ഗ്രേഷ്യസ് പോൾ, ടോമി തെങ്ങുംപ്പള്ളി, അഡ്വ. സോമശേഖരൻ, ശ്രീരാഗം രാമചന്ദ്രൻ, സിബി ചാണ്ടി, തോമസ് താളനാനി, കെ.എം മാത്യു കാക്കാനി, ഷിൻ പുളിക്കിയിൽ, സത്യനേശൻ, ഷൈൻ പാലക്കി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment