Advertisment

കുറിച്ചിത്താനം പൂത്തൃക്കോവിൽ ഏകാദശി മഹോത്സവം നവംബർ പതിനേഴിന് കൊടിയേറും

New Update
kurichithanam temple festival-2

കുറവിലങ്ങാട്: പടിഞ്ഞാറ് ദർശനമുള്ള മധ്യ തിരുവിതാംകൂറിലെ പ്രസിദ്ധമായ വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നായ കുറിച്ചിത്താനം പൂത്തൃക്കോവിൽ  ഏകാദശി മഹോത്സവം നവംബർ പതിനേഴിന് കൊടിയേറും.

നവംബർ പതിനേഴിന് കൊടിയേറി നവംബർ ഇരുപത്തിനാലിന് അവസാനിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എൻ.രാമൻ നമ്പൂതിരി, സെക്രട്ടറി പി.ഡി കേശവൻ നമ്പൂതിരി, മാനേജർ പി.പി കേശവൻ നമ്പൂതിരി ഉത്സവാഘോഷകമ്മറ്റി പ്രസിഡന്റ് സി.കെ ചന്ദ്രൻ, സെക്രട്ടറി ഷൈജു താഴത്തേടത്ത്, ജനറൽ കൺവീനറായ അനിൽകുമാർ, ട്രഷറർ ജയപ്രകാശ്, പബ്ലിസിറ്റി കൺവീനർ അജിത് കുമാർ ലക്ഷ്മി വിലാസം എന്നിവർ അറിയിച്ചു.

Advertisment