യുവതിയുടെ നേരെ കയ്യേറ്റ ശ്രമം: രാമപുരത്ത് യുവാവ് അറസ്റ്റിൽ

New Update
crime ramapuram

രാമപുരം: യുവതിയെയും, കുടുംബത്തെയും കയ്യേറ്റം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്താട്ടുകുളം ഇടയാർ ഭാഗത്ത് ഞാക്കരയിൽ വീട്ടിൽ (വെള്ളിലാപ്പള്ളി പടിഞ്ഞാറ് ചേറ്റുകുളം കോളനി ഭാഗത്ത് ഇപ്പോൾ താമസം) ജോമോൻ (39) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

ഇയാൾ കഴിഞ്ഞദിവസം രാത്രി ഒമ്പതരമണിയോടുകൂടി വഴിയിൽ വച്ച് യുവതിയെയും, പിതാവിനെയും ചീത്ത വിളിക്കുകയും യുവതിയെ മർദ്ദിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. 

യുവതിയുടെ പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ അഭിലാഷ് കുമാർ.കെ, എസ്.ഐ ജോബി ജേക്കബ്, എ.എസ്.ഐ മാരായ വിനോദ് കുമാർ, മനു നാരായണൻ, സി.പി.ഓ മാരായ അരുൺ, രാജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Advertisment