Advertisment

ഇത് മറിയക്കുട്ടിയുടെ ഒറ്റയാള്‍ പോരാട്ടം ! മറിയക്കുട്ടിയെന്ന 87കാരിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മുട്ടു മടക്കിയത് വ്യാജ വാര്‍ത്ത നല്‍കി വായടപ്പിക്കാനുള്ള ശ്രമം. മറിയക്കുട്ടിയുടെ പോരാട്ടം തെളിയിച്ചത് സംസ്ഥാനത്ത് 60 ലക്ഷത്തിലേറെ വരുന്ന പാവപ്പെട്ടവര്‍ക്ക് കഴിഞ്ഞ അഞ്ച് മാസത്തോളമായി പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് തന്നെ ! സംസ്ഥാനത്തെ പ്രതിപക്ഷത്തിന് പോലും കഴിയാത്തത് ചെയ്ത ഇടുക്കിയിലെ 87കാരി. ഈ വര്‍ഷത്തെ വാര്‍ത്താ താരത്തെ തേടി ഇനി അലയേണ്ട

തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തയെ ഒറ്റയ്ക്ക് പൊളിച്ചു എന്നത് മാത്രമല്ല ഈ 87കാരിയെ വ്യത്യസ്തയാക്കുന്നത്. ഇതുവരെ ആരും വെല്ലുവിളിക്കാന്‍ പോലും തയ്യാറാകാത്ത ആ സംവീധാനത്തെ തുറന്നു കാട്ടാന്‍ ഇനിയും തന്റെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിക്കാനാണ് മറിയകുട്ടി തയ്യാറായത്. 

New Update
mariakutty-3

കോട്ടയം: ഈ വര്‍ഷത്തില്‍ ഒരു വാര്‍ത്താ താരത്തെ തേടി ചാനലുകള്‍ എങ്ങും പോകേണ്ടതില്ല. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സിസ്റ്റത്തെ ഒറ്റയ്ക്ക് തോല്‍പ്പിച്ച  ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടി തന്നെയാണ് ആ താരം.

Advertisment

തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തയെ ഒറ്റയ്ക്ക് പൊളിച്ചു എന്നത് മാത്രമല്ല ഈ 87കാരിയെ വ്യത്യസ്തയാക്കുന്നത്. ഇതുവരെ ആരും വെല്ലുവിളിക്കാന്‍ പോലും തയ്യാറാകാത്ത ആ സംവീധാനത്തെ തുറന്നു കാട്ടാന്‍ ഇനിയും തന്റെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിക്കാനാണ് മറിയകുട്ടി തയ്യാറായത്. 


mariakutty

കേരളീയം പരിപാടി ഒരു വശത്ത് തകര്‍ത്തു നടക്കുമ്പോഴാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെതിരെ തന്റെ സുഹൃത്ത് അന്നയെയും കൂട്ടി മറിയക്കുട്ടി പിച്ചച്ചട്ടി സമരം നടത്തിയത്. മന്ത്രിമാരുടെ ആഘോഷ വാരത്തേക്കാള്‍ വാര്‍ത്താ പ്രാധാന്യം സമരത്തിന് കിട്ടി.

ഇതോടെയാണ് സര്‍ക്കാര്‍ അനുകൂല സംവീധാനങ്ങള്‍ മറിയക്കുട്ടിക്കെതിരെ തിരിഞ്ഞത്. മറിയക്കുട്ടിക്കെതിരെ വ്യാജ വാര്‍ത്ത ചമച്ചായിരുന്നു പ്രതികാരം.

മറിയക്കുട്ടിക്ക് ഏക്കറുകണക്കിന് സ്ഥലം, രണ്ടു വീട്, മകള്‍ വിദേശത്ത് എന്നിങ്ങനെയായിരുന്നു പ്രചാരണം. വെറും സൈബറിടത്തെ പ്രചാരണമല്ല, പ്രചാരണത്തില്‍ മുന്‍പന്തിയിലുള്ള മാധ്യമത്തെ മുന്‍നിര്‍ത്തിയായിരുന്നു ഈ അപവാദ പ്രചാരണം.


ഒരു 87 കാരിക്ക് തനിക്കെതിരെ വരുന്ന ഈ ആരോപണത്തില്‍ ഒന്നും പറയാനുണ്ടാകില്ല, എല്ലാം മിണ്ടാതെ മൗനമായി കേട്ടിരിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. നുണ പ്രചരണങ്ങളോരോന്നും തെളിവു സഹിതമാണ് മറിയക്കുട്ടി പൊളിച്ചടുക്കിയത്. 


mariyakutty-2

എട്ടു പതിറ്റാണ്ടിലേറെ നീണ്ട ജീവിതാനുഭവങ്ങളില്‍ മറിയക്കുട്ടിക്ക് പകരം വയക്കാന്‍ ഒരു മാപ്രയ്ക്കും (മാധ്യമ പ്രവര്‍ത്തകരെ ഈ വ്യാജ വാര്‍ത്ത ചെയ്തവരില്‍ ഒരു വിഭാഗം വിളിക്കുന്നത്) കഴിഞ്ഞില്ല. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ല എന്നു തെളിയിക്കുക മാത്രമല്ല, അവരെകൊണ്ട് ഖേദം പ്രകടിപ്പിക്കാനും മറിയക്കുട്ടിക്ക് കഴിഞ്ഞു. 

സംസ്ഥാനത്ത് എല്ലാ സംവീധാനത്തോടെയും സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷം രണ്ടര വര്‍ഷത്തോളമായി ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് മറിയക്കുട്ടി ദിവസങ്ങള്‍കൊണ്ട് നേടിയത്. സംസ്ഥാനത്ത് 60 ലക്ഷത്തിലേറെ വരുന്ന പാവപ്പെട്ടവര്‍ കഴിഞ്ഞ അഞ്ച് മാസത്തോളമായി പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് വളരെ ലളിതമായി ആണ് അവര്‍ തെളിയിച്ചത്. 

ഇതുകൊണ്ട് കഥ തീരുന്നില്ലെന്ന് തന്നെയാണ് മറിയക്കുട്ടി പറയുന്നത്. തന്നോട് നേരിട്ട് വന്ന് മാപ്പുപറയാതെ പ്രശ്‌നം അവസാനിക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisment