കാഞ്ഞിരപ്പള്ളി: കര്‍ഷകര്‍ നേരിട്ടെത്തിക്കുന്ന കുംഭ കപ്പയ്ക്ക് 25 രൂപ അടിസ്ഥാന വില നിശ്ചയിച്ച് ഇന്‍ഫാം. അടുത്തിടെ 30 രൂപ വിലയിട്ട് കര്‍ഷകരില്‍ നിന്നും 1.75 ലക്ഷം കിലോ കപ്പ ശേഖരിച്ച് കപ്പവില ഇടിയ്ക്കാനുള്ള തമിഴ്‌നാട് ലോബിയുടെ നീക്കം പൊളിച്ച ഇന്‍ഫാമിന്‍റെ നേതൃത്വത്തിലാണ് കപ്പ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പുതിയ നീക്കം.
/sathyam/media/media_files/NfoJgBqD2vQzbBgMcUVg.jpg)
30 രൂപ വിലയുള്ള കപ്പ ശേഖരണം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. അതിനു പിന്നാലെയാണ് ഇന്‍ഫാം കര്‍ഷകരുടെ കുംഭ കപ്പ 25 രൂപയ്ക്ക് സംഭരിക്കാനുള്ള ഇന്‍ഫാം നീക്കം. കപ്പയുടെ വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താനുള്ള ഇന്‍ഫാം നീക്കത്തിന്‍റെ ഭാഗമായാണ് മരച്ചീനി കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് കപ്പ സംഭരിക്കാനുള്ള പുതിയ പരിപാടി.
/sathyam/media/media_files/LHa6w11FzVf6dy9GopQF.jpg)
കാഞ്ഞിരപ്പള്ളി മലനാട് ഡവലപ്മെന്‍റ് സൊസൈറ്റിയില്‍ ചേര്‍ന്ന മരച്ചീനി കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രൂപീകരണ യോഗം ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു.
കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് കര്‍ഷകര്‍ തന്നെ വില നശ്ചയിക്കുന്ന പുതിയൊരു സംസ്കാരം ഇന്‍ഫാമിലൂടെ കാര്‍ഷിക കേരളം സൃഷ്ടിക്കുമെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. അതിനുശേഷം കുംഭ കപ്പ ശേഖരിക്കുമ്പോള്‍ എത്ര രൂപയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് യോഗത്തിലുണ്ടായിരുന്ന കപ്പ കര്‍ഷകരോട് ഫാ. മറ്റമുണ്ട ചോദിച്ചു. 25 രൂപ വിലയിടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുകയും ഫാ. മറ്റമുണ്ടയില്‍ അത് അംഗീകരിക്കുകയുമായിരുന്നു.
/sathyam/media/media_files/uYUFUWZQo8PCkfT3qqtU.jpg)
കഴിഞ്ഞ മാസങ്ങളില്‍ 30 രൂപ വിലയിട്ട് സേഖരിച്ച കപ്പ ഉണക്കി പായ്ക്കറ്റുകളാക്കി 90 രൂപയ്ക്കു വരെ വിപണിയില്‍ വിറ്റഴിച്ചിരുന്നു. 120 മുതല്‍ 150 വരെ രൂപയ്ക്ക് ഉണക്കകപ്പ വിപണിയിലെത്തിയ സമയത്തായിരുന്നു ആവശ്യക്കാര്‍ക്ക് കര്‍ഷകരുടെ ഉണക്കകപ്പ കുറഞ്ഞ വിലയിക്ക് ഇന്‍ഫാം വില്പന നടത്തിയത്.
/sathyam/media/media_files/wQLUR9xjNbkW9uL2IMWB.jpg)
എന്നാല്‍ കുംഭ കപ്പ 30 രൂപയ്ക്ക് സംഭരിക്കുന്നത് ഇന്‍ഫാമിന് നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കര്‍ഷകര്‍ തന്നെയാണ് കുംഭ കപ്പയ്ക്ക് 25 രൂപ വിലയിട്ടത്.
കുംഭ കപ്പ ശേഖരണം ഉടന്‍ ആരംഭിക്കുമെന്നും അതിനുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചു തുടങ്ങുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ അറിയിച്ചു.
കൂടാതെ കപ്പ കൃഷി ചെയ്യുന്ന കർഷകർ തങ്ങളുടെ അറിവുകൾ മറ്റുള്ളവർക്കായി പങ്കുവയ്‌ക്കുകയും മികച്ചയിനം കപ്പത്തണ്ടുകൾ പരസ്പരം കൈമാറാനുള്ള തീരുമാനം എടുക്കുകയും ചെയ്തു.
/sathyam/media/media_files/8UjTjPSurIiqpmea48T3.jpg)
യോഗത്തിൽ ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ജോയിന്റ് ഡയറക്ടർ ഫാ. ആൽബിൻ പുൽത്തകടിയേൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
മരിച്ചീനി കർഷകരെ ഒന്നിച്ചു ചേർക്കുക, കൃഷിയെക്കുറിച്ച് സെമിനാറുകളും ക്ലാസ്സുകളും നൽകുക, വ്യത്യസ്തയിനങ്ങളിലുള്ള കപ്പത്തണ്ടുകൾ കൈമാറുക, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുക തുടങ്ങിയ വ്യത്യസ്തമായ കർമ്മപരിപാടികളാണ് മരച്ചീനി കർഷകരുടെ കൺസോർഷ്യത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.