/sathyam/media/media_files/kSLsLTuq3wLsBgl1JlLd.jpg)
മീനച്ചിൽ: വികേന്ദ്രീകൃത മാതൃകയിൽ ഓഹരി ഉടമകളായ നൂറോളം കർഷകരിൽനിന്ന് അവർ വ്യക്തിഗതമായും ഗ്രൂപ്പുകളായും ഉൽപ്പാദിപ്പിക്കുന്ന ഇരുന്നൂറോളം കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ കമ്പനിയുടെ എല്‍എഎഫ്‌പിസിഒ അഗ്രിമാര്‍ട്ട് (ളാലം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി അഗ്രിമാർട്ട്) വഴിയും മറ്റ് കർഷക കമ്പനികളുടെ ഔട്ട്ലെറ്റുകൾ വഴിയും വിൽക്കന്നതുവഴി കർഷകന്റെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാൻ ഉതകുന്നു എന്നത് മറ്റ് കർഷക കമ്പനികൾക്ക് അനുകരിക്കാവുന്ന ഒരു മാതൃകയാണെന്ന് നബാർഡ് ജില്ലാ മാനേജർ റെജി വർഗ്ഗീസ് പറഞ്ഞു.
ഇരുനൂറോളം കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങൾ 100 ൽ പരം കർഷകരിൽ നിന്നും ന്യാമായ വില നൽകി വാങ്ങി കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ ആണ് ളാലം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഇപ്പോൾ നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ളാലം കർഷക കമ്പനിയുടെ രണ്ടാം വാർഷിക പൊതുയോഗം പാലാക്കാട് ചെറുപുഷ്പം പള്ളി പാരീഷ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/media_files/v39XX6n7FvYz8J3YiiDK.jpg)
ചെയർമാൻ ജോസഫ് മൈക്കിൾ പൂവത്താനി അധ്യക്ഷനായിരുന്ന യോഗത്തിന് ഡയറക്ടർ ബോർഡ് അംഗം കുര്യാച്ചൻ കോക്കാട്ട് സ്വാഗതം പറഞ്ഞു. സി.ഇ.ഒ. ഫ്രാൻസിസ് മാത്യൂ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
506 ഓഹരി ഉടമകളാണ് കമ്പനിയിൽ നിലവിലുള്ളത്. മൂന്നാം ഘട്ട ഓഹരി സമാഹാരണത്തിന്റെ ഉൽഘാടനം പൂവരണി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. എം.എം. എബ്രഹാം മാപ്പിളക്കുന്നേൽ താഷ്‌കന്‍റ് പൈകടയുടെ പക്കൽ നിന്നും അപേക്ഷ വാങ്ങി നിർവഹിച്ചു.
പി.ഡി.എസ്. സംസ്ഥാന കോർഡിനേറ്റർ സാബിൻ ജോസ് മാത്യൂ ഫാർമേഴ്‌സ് ക്ലസ്റ്റർ ഗ്രൂപ്പ് ഉൽഘാടനം ചെയ്‌തു. നബാർഡ് ജില്ലാ മാനേജർ റെജി വര്‍ഗീസ് വിവിധ മേഖലകളിലെ മികച്ച കർഷകരെ വേദിയിൽ ആദരിച്ചു.
പി.ഡി.എസ്. ജില്ലാ കോർഡിനേറ്റർ സെബിൻ മാത്യു ആശംസാ പ്രസംഗം നടത്തി. ഡയറക്ടർമാരായ കുര്യാച്ചൻ കോക്കാട്ട്, സോണി ഓടച്ചുവട്ടിൽ, റോബിൻ ആയത്തമറ്റം, സുനു കല്ലനാനിക്കൽ, മോളി കുന്നുംപുറം, സെബാസ്റ്റ്യൻ പെരുവാച്ചിറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us