New Update
/sathyam/media/media_files/gntQP8Na8rqnz9xQsFiq.jpg)
ചേർപ്പുങ്കൽ: ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാ പള്ളിയിൽ കല്ലിട്ട തിരുനാളും പുകഴ്ചയുടെ തിരുനാളും സംയുക്തമായി സെപ്റ്റംബർ 13, 14 തീയതികളിൽ നടക്കും. സെപ്റ്റംബർ 13 (ബുധൻ) രാവിലെ 5:30 ന് വിശുദ്ധ കുർബാന, 6:30വിശുദ്ധ കുർബാന, നൊവേന, വൈകിട്ട് 5:00മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് സെന്റ് തോമസ് സ്മാരകത്തിൽ ലദീഞ്ഞ്.
Advertisment
പ്രധാന തിരുനാൾ ദിനമായ വ്യാഴാഴ്ച രാവിലെ 5:30നും 6:30നും വിശുദ്ധ കുർബാന. വൈകിട്ട് 5:00ന് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം നടക്കും. രാത്രി 7:30ന് മൂവാറ്റുപുഴ കുന്നലക്കാടൻസിന്റെ ചെണ്ടമേളവും ഉണ്ടായിരിക്കുമെന്ന് ഫൊറോനാ വികാരി ഫാ. ജോസഫ് പാനാമ്പുഴ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us