നൈപുണി വികസനം കാലഘട്ടത്തിൻറെ ആവശ്യം - ജോസ് കെ. മാണി എംപി

New Update
naipuni vikasana padhathi inauguration

പാലാ: അറിവും, കഴിവും, മനോഭാവവും ആണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മൂന്നു പ്രധാനഘടകങ്ങൾ എന്ന് ജോസ് കെ .മാണി എംപി അഭിപ്രായപ്പെട്ടു. പ്രവിത്താനം സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച നൈപുണി വികസന പദ്ധതി 'ലൈഫ്' ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയിൽ രൂപകല്പന ചെയ്തിരിക്കുന്ന ലൈഫ് പ്രോഗ്രാം അനുകരണീയമായ മാതൃകയാനണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ ജോസഫ് കുറുപ്പശേരിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ബെല്ല ജോസഫ്, ഹെഡ്മാസ്റ്റർ അജി വി.ജെ, പിടിഎ പ്രസിഡൻറ് ജിസ്മോൻ ജോസ്, പ്രോഗ്രാം കോർഡിനേറ്റേഴ്സ് ജിനു ജെ. വല്ലനാട്ട്, അനു ജോർജ്, ജോജിമോൻ ജോസ് എന്നിവർ സംസാരിച്ചു.

Advertisment