ആണ്ടൂര്‍ ദേശീയ വായനശാലയില്‍ ഗ്രന്ഥശാലാ ദിനാചരണം നടത്തി

New Update
andoor library-3

ആണ്ടൂര്‍: ആണ്ടൂര്‍ ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് ഗ്രന്ഥശാലാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി.

Advertisment

ലെെബ്രറി പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. പി.എന്‍. ഹരിശര്‍മ്മ അക്ഷര ജ്വാല തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

andoor library-2

സെക്രട്ടറി വി. സുധാമണി, കെ.ബി. ചന്ദ്രശേഖരന്‍ നായര്‍, സ്മിത ശ്യാം എന്നിവര്‍ പ്രസംഗിച്ചു. എ.എസ്.  ചന്ദ്രമോഹനന്‍ രചിച്ച `ഗ്രന്ഥശാലാ ദിനത്തില്‍' എന്ന  കവിത അവതരിപ്പിച്ചു. 

Advertisment