യുവാവിനെ കോടാലി ഉപയോഗിച്ച്  കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

ഇയാൾ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടി  സമീപവാസിയായ യുവാവിനെ തന്റെ വീട്ടിൽ വച്ച് ചീത്ത വിളിക്കുകയും, തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന കോടാലി എടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു.

New Update
kodali man

 എരുമേലി: യുവാവിനെ കോടാലി ഉപയോഗിച്ച്  ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം നെടുംകാവ് വയൽ ചതുപ്പ് ഭാഗത്ത് വള്ളോക്കുന്നേൽ വീട്ടിൽ മുരളീധരൻ (54) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

ഇയാൾ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടി  സമീപവാസിയായ യുവാവിനെ തന്റെ വീട്ടിൽ വച്ച് ചീത്ത വിളിക്കുകയും, തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന കോടാലി എടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു. ഇയാൾക്ക് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ ശാന്തി.കെ.ബാബുവിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  ഇയാളെ കോടതിയിൽ ഹാജരാക്കി.

erumeli
Advertisment