New Update
/sathyam/media/media_files/6drJnX2okKIvsjYhQs6j.jpg)
കോട്ടയം: കോട്ടയത്ത് ഭാര്യയെ വെട്ടി പരുക്കേല്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മുളക്കുഴ പഞ്ചായത്ത് 14-വാര്‍ഡില്‍ കിഴക്കേ പറമ്പില്‍ ശ്രീജിത്ത് (42) ആണ് മരിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ ഭാര്യ ജയശ്രീയെ ആദ്യം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി.
Advertisment
രാവിലെ ഒന്‍പതു മണിയോടെ ആണ് സംഭവം. കുടുംബ കലഹമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. വെട്ടേറ്റ ജയശ്രീ അടുത്തുള്ള വീട്ടിലേക്കു ഓടിക്കയറുകയായിരുന്നു. ജയശ്രീയുടെ തലയുടെ ഇടതു ഭാഗത്ത് നാലു വെട്ടും കൈക്ക് രണ്ട് വെട്ടും ഏറ്റു.