New Update
/sathyam/media/media_files/p3413lQYOy6IKqJEzgWI.jpg)
കോഴിക്കോട്: സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കൊടിയത്തൂര്‍ കുളങ്ങര സ്വദേശിയായ അബ്ദുല്‍ സലാം ആണ് മരിച്ചത്. കക്കാടംപൊയിൽ കോനൂർക്കണ്ടി മരത്തോട് റോഡിൽ വച്ചാണ് അപകടം.
Advertisment
അബ്ദുല്‍ സലാമിനൊപ്പം സ്കൂട്ടറിലുണ്ടായിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. ഇദ്ദേഹത്തിന് ​നില ​ഗുരുതരമാണെന്ന് സൂചന. ശനിയാഴ്ച രാത്രിയാണ് അപകടം നടന്നതെന്നാണ് വിവരം.
ഞായറാഴ്ച രാവിലെയാണ് അപകടം നടന്ന കാര്യം മറ്റുള്ളവർ അറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. അപകടം നടന്ന ഭാ​ഗത്തുള്ള വലിയ വളവിൽ അപകടം പതിവാണെന്ന് പരാതിയുയർന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us