/sathyam/media/media_files/o6Ngp7ncx6NgvTOE8pKa.jpg)
കോഴിക്കോട്: പലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തിന്റെ പേരിൽ പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം പാടില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് മുന്നറിയിപ്പ്. ഇന്ന് ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ഒഴിവാക്കണമെന്നും കെപിസിസി നിർദേശം നൽകി. പരിപാടിയുമായി മുമ്പോട്ട് പോയാൽ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും കെപിസിസി വ്യക്തമാക്കി.
മലപ്പുറത്ത് കോൺഗ്രസിന്റെ എ ഗ്രൂപ്പ് നടത്താൻ തീരുമാനിച്ച പലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തിനാണ് വിലക്ക് ഉള്ളത്. നേരത്തെ ഡിസിസി പരിപാടി ഇതേ പരിപാടി സംഘടിപ്പിച്ചിരുന്നു. പിന്നാലെ വിഭാഗീയത വളർത്താൻ മറ്റൊരു പരിപാടി നടത്തേണ്ടതില്ലെന്ന് കെപിസിസി നിർദേശം നൽകിയത്.
മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം മലപ്പുറത്ത് വിഭാഗീയത അതി ശക്തമായിരിക്കുകയാണ്. അതിനിടെയാണ് ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ പലസ്തീൻ ഐക്യദാർഡ്യ പരിപാടി സംഘടിപ്പിക്കാൻ ആര്യാടൻ ഷൗക്കത്ത് തീരുമാനിച്ചത്.
/sathyam/media/media_files/kGC8kuIwFT8fKnKwBzE0.jpg)
എന്നാൽ ഈ പരിപാടി നടത്തരുതെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആര്യാടൻ ഷൗക്കത്തിനോട് സംസാരിച്ചിരുന്നു. പരിപാടിയെ വിഭാഗീയ പ്രവർത്തനമായി കാണുമെന്നും ആര്യാടൻ ഷൗക്കത്തിനെ നേതാക്കൾ അറിയിച്ചിരുന്നു.
എന്നാൽ ഇത് വക വയ്ക്കാതെ പരിപാടിയുമായി മുമ്പോട്ട് പോയതോടെയാണ് നേതൃത്വം പരിപാടിക്ക് പരസ്യ വിലക്ക് ഏർപ്പെടുത്തിയത്. മുമ്പ് പാർട്ടിയെ വെട്ടി ഷൗക്കത്ത് ഫൗണ്ടേഷന്റെ പേരിൽ പല പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ഉയർന്ന പരാതികൾ നേതൃത്വം ഇടപെട്ട് പരിഹരിച്ചിരുന്നു.
ഇനിയും അച്ചടക്ക ലംഘനം ആവർത്തിക്കുന്നത് അംഗീകരിക്കില്ലെന്നും നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം മലപ്പുറത്താണ് പരിപാടി. പരിപാടി മാറ്റില്ലെന്നാണ് ആര്യാടൻ ഷൗക്കത്തിന്റെ നിലപാട്.
/sathyam/media/media_files/JudP4IbepOLwI9QXgqJA.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us