മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് നിലവില്‍ അനാവശ്യ ചര്‍ച്ചകളാണ് നടക്കുന്നതെന്ന് എ.കെ.ശശീന്ദ്രന്‍: താനല്ല പ്രതികരിക്കേണ്ടതെന്ന് അഹമ്മദ് ദേവര്‍കോവില്‍

New Update
കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; വേട്ടയെന്ന് സംശയിക്കുന്ന തെളിവുകൾ ലഭിച്ചു; മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട്: മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് നിലവില്‍ അനാവശ്യ ചര്‍ച്ചകളാണ് നടക്കുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍.

Advertisment

അതേസമയം, ഇക്കാര്യത്തില്‍ നിലവില്‍ താനല്ല പ്രതികരിക്കേണ്ടതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനറാണ് നിലപാട് അറിയിക്കേണ്ടത്. അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

എല്‍ഡിഎഫിലെ മുന്‍ധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിസ്ഥാനം ഒഴിയുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന് ഗതാഗത വകുപ്പ് കൈമാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനോടാണ് മന്ത്രിമാരുടെ പ്രതികരണം.

Advertisment