കോഴിക്കോട് നഴ്സിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിക്ക് മുകളിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 

New Update
sahala.jpg

കോഴിക്കോട്: നഴ്സിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി നെൻമേനി അരങ്ങാൽ ബഷീറിന്റെ മകള്‍ സഹല ബാനു (21) ആണ് മരിച്ചത്. പാലാഴിയിലുള്ള ഇക്ര കമ്യൂണിറ്റി ആശുപത്രിയിൽ നഴ്സായിരുന്നു. സഹല ബാനു, ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിക്ക് മുകളിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 

Advertisment

കഴിഞ്ഞ ദിവസം രണ്ടുമണിക്കാണ് സഹല ഡ്യൂട്ടിക്ക് കേറേണ്ടിയിരുന്നത്. എന്നാല്‍ സഹലയെ കാണാതെ വന്നതോടെ ആശുപത്രി അധികൃതര്‍ താമസസ്ഥലത്ത് അന്വേഷിച്ച് എത്തുകയായിരുന്നു. ആശുപത്രിക്ക് മുകളില്‍ തന്നെയാണ് ഇവരുടെ താമസ സ്ഥലം. അന്വേഷണത്തിൽ കിടപ്പുമുറി ഉള്ളില്‍നിന്നും കുറ്റിയിട്ട നിലയില്‍ കണ്ടെത്തി.

വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് സഹലയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.പന്തീരാങ്കാവു പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.

 

 

nurse
Advertisment