കനത്ത മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു; ദേശീയപാതയിലെ കല്ലും മണ്ണും നീക്കുന്നു, ഗതാഗത തടസ്സമില്ല

New Update
G

കോഴിക്കോട്: നിർത്താതെ പെയ്ത ശക്തമായ മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു. ചുരത്തിൽ എട്ടാം വളവിന് മുകളിൽ തകരപ്പാടിക്ക് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്.

Advertisment

മലയിടിഞ്ഞതോടെ മണ്ണും കല്ലും ദേശീയപാതയിലേക്ക് പതിച്ചു. വൈകുന്നേരം ആറരയോടെയാണ് സംഭവം. വാഹന ഗതാഗതത്തിന് തടസമാകാത്ത തരത്തിലാണ് റോഡിൽ മണ്ണും കല്ലും ഇടിഞ്ഞു വീണത്. രാത്രി തന്നെ മണ്ണും കല്ലും റോഡിൽ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി.

Advertisment