കോഴിക്കോട്: കൊടുവള്ളിയിൽ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ഒമ്പത് വയസുള്ള പെൺകുട്ടിക്ക് പരിക്ക്. പോങ്ങോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന മടവൂര്‍ പുതുശേരിമ്മല് ഷിജുവിന്റെ മകള്‍ അതുല്യയ്ക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകിട്ടുണ്ടായ ശക്തമായ മഴയെത്തുടർന്നാണ് ഷിജു ഇവരുടെ വാടകവീടിന് സമീപത്തുള്ള വീടിന്റെ മതിൽ ഇടിഞ്ഞുവീണത്. സമീപത്തുള്ള കടയിലേക്ക് പോകാനായി ഇറങ്ങിയ വേളയിലാണ് അതുല്യയുടെ ശരീരത്തിലേക്ക് മതിൽ ഇടിഞ്ഞുവീണത്.
സംഭവം കണ്ടുനിന്ന നാട്ടുകാർ ചേർന്ന് കുട്ടിയെ ഉടനടി ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ ഷിജുവിന്റെ ഓട്ടോറിക്ഷയ്ക്കും കേടുപാട് സംഭവിച്ചു.