കറിക്കത്തിയുടെ രൂപത്തിൽ വരെ സ്വർണക്കടത്ത്; യുവതിയടക്കം നാല് പേർ പിടിയിൽ

നാല് ക്യാപ്‌സൂളുകളിലായി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. ദുബൈയിൽ നിന്നെത്തിയ വയനാട് വൈത്തിരി സ്വദേശി കുതിരക്കുളമ്പിൽ റിയാസിൽ നിന്നും 331 ഗ്രാം സ്വർണം പിടികൂടി.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
gold knife.jpg

കോഴിക്കോട്; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യുവതിയുൾപ്പെടെ നാല് പേരിൽ നിന്നായി ഒന്നരക്കോടിയാളം രൂപ വില വരുന്ന സ്വർണം പിടികൂടി.ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയുമായി നടന്ന പരിശോധനയിലാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ നാല് യാത്രക്കാരിൽ നിന്നായി 2.3 കിലോ ഗ്രാം സ്വർണം പിടികൂടിയത്.

Advertisment

കോഴിക്കോട് സ്വദേശി കക്കുഴിയിൽ പുരയിൽ ഷംന, വയനാട് വൈത്തിര സ്വദേശി കുതിര കുളമ്പിൽ റിയാസ്, കണ്ണമംഗലം സ്വദേശി തയ്യിൽ സൈനുൽ ആബിദ്, കർണ്ണാടകയിലെ കൊനാജ് സ്വദേശി അബ്ദുൽ ഷഹദ് എന്നിവരാണ് കസ്റ്റംസിൻറെ പിടിയിലായത്. ദുബൈയിൽ നിന്നെത്തിയ ഷംനയിൽ നിന്നും 1 കിലോ 160 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.

നാല് ക്യാപ്‌സൂളുകളിലായി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. ദുബൈയിൽ നിന്നെത്തിയ വയനാട് വൈത്തിരി സ്വദേശി കുതിരക്കുളമ്പിൽ റിയാസിൽ നിന്നും 331 ഗ്രാം സ്വർണം പിടികൂടി. അടിവസ്ത്രത്തിൻറേയും ജീൻസിൻറേയും ഇലാസ്റ്റിക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

kozhikkode
Advertisment