/sathyam/media/media_files/pRLp9T2L5qEOvFnSGFw4.jpg)
കോഴിക്കോട്: ഗവ. ജനറല്‍ (ബീച്ച്) ആശുപത്രിയില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി.ബിജുരാജ് ഏറ്റെടുത്തു.
ദലിത് വിഭാഗത്തില്‍ പെട്ട ജീവനക്കാരിയായതിനാല്‍ പട്ടിക വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം പ്രകാരമുള്ള വകുപ്പ് കൂടി ഉള്‍പ്പെടുത്തി. തുടര്‍ന്നാണ് അന്വേഷണം അസിസ്റ്റന്റ് കമ്മിഷണര്‍ക്കു കൈമാറിയത്.
ഇവിടത്തെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സുരേഷിനെതിരെയാണ് യുവതിയുടെ പരാതി. കേസിന്റെ ഭാഗമായി പൊലീസ് ബീച്ച് ആശുപത്രിയിലെത്തി സുരക്ഷാ ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറി ഉള്‍പ്പെടെ പരിശോധിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 10ന് രാവിലെ 7.50ന് ആണ് പരാതിക്കിടയാക്കിയ സംഭവമെന്നു പൊലീസ് പറഞ്ഞു. യുവതി മുറിയില്‍നിന്ന് വസ്ത്രം മാറുന്ന സമയത്ത് ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി.
ജീവനക്കാരി ആശുപത്രി അധികൃതര്‍ക്കു നല്‍കിയ പരാതി തുടര്‍ നടപടികള്‍ക്കായി ആശുപത്രി സൂപ്രണ്ട് വെള്ളയില്‍ പൊലീസിനു കൈമാറുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us