വയറ്റിൽ കത്രിക മറന്നുവച്ച കേസ്; ആരോ​ഗ്യ പ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി

New Update
harsheena

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ കത്രിക മറന്നുവച്ച കേസില്‍ നാല് ആരോ?ഗ്യ പ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി പൊലീസ്. ഹര്‍ഷിനയുടെ കേസില്‍ സിറ്റി പൊലീസ് കമ്മീഷണര്‍, ഡിജിപിക്കാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിയത്. 

Advertisment

മെഡിക്കല്‍ കോളജ് എസിപിയുടെ പുതിയ അപേക്ഷയാണ് പൊലീസ് മേധാവിക്ക് കൈമാറിയത്. ഡിജിപി അപേക്ഷ സര്‍ക്കാരിനു കൈമാറും. 

ഡോക്ടര്‍മാരായ രമേശന്‍, ഷ?ഹന, സ്റ്റാഫ് നേഴ്‌സുമാരായ രഹന, മഞ്ജു എന്നിവരാണ് പ്രതി സ്ഥാനത്ത്. ഇവരെ പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കുക. 

നേരത്തെ എട്ട് മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് കമ്മീഷണര്‍ അപേക്ഷ അന്വേഷണ ഉദ്യോ?ഗസ്ഥനായ എസിപി സുദര്‍ശനു തിരിച്ചയച്ചിരുന്നു. ഈ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ പുതിയ അപേക്ഷ ഡിജിപിക്ക് കൈമാറിയത്.

Advertisment