/sathyam/media/media_files/zZT5b8rFu7UVt1H3YpEk.jpg)
കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ ഒത്തുകളി ആരോപണം നേരിടുന്ന ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ പ്രീതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ലൈംഗിക അതിക്രമം നേരിട്ടതിന് ശേഷം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ തന്റെ മൊഴി തെറ്റായി രേഖപ്പെടുത്തി എന്നാണ് അതിജീവിത പൊലീസിന് നല്‍കിയ പരാതി.
കഴിഞ്ഞദിവസം അതിജീവിതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയപ്പോഴും ആരോപണം ആവര്‍ത്തിച്ചു. എന്നാല്‍ അതിജീവിത അന്ന് കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിരുന്നില്ലെന്നാണ് ഡോക്ടര്‍ നല്‍കുന്ന വിശദീകരണം.
കൂടുതല്‍ വ്യക്തതക്കായി ഒപ്പം ഉണ്ടായിരുന്ന മറ്റൊരു ഡോക്ടറുടെയും ഡ്യൂട്ടി നഴ്‌സിന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തും. ഇതിനുശേഷം കേസ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും മൊഴി രേഖപ്പെടുത്തിയതിനുശേഷമാകും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക.
ഇത് വൈകാതെ തന്നെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറും എന്നും അന്വേഷണ ചുമതലയുള്ള എസിപികെ സുദര്‍ശന്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us