കിറ്റ് കൊടുക്കും എന്നു പറഞ്ഞെങ്കിലും തിരുവോണ ദിവസം ആറു ലക്ഷം പേര്‍ക്കു പോലും കിറ്റ് നല്‍കാനായില്ല, ഓണം കഴിഞ്ഞ് കിറ്റ് വേണ്ട എന്നു കരുതി വാങ്ങാതിരുന്നവര്‍ പോലുമുണ്ട്: പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമുണ്ടായത് ഭരണവിരുദ്ധവികാരം ഉണ്ടായതിനാലെന്ന് കെ. മുരളീധരന്‍

New Update
MURALIDHARAN

കോഴിക്കോട്:പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമുണ്ടായത് ഭരണവിരുദ്ധവികാരം ഉണ്ടായതിനാലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ''കിറ്റ് കൊടുക്കും എന്നു പറഞ്ഞെങ്കിലും തിരുവോണ ദിവസം ആറു ലക്ഷം പേര്‍ക്കു പോലും കിറ്റ് നല്‍കാനായില്ല. ഓണം കഴിഞ്ഞ് കിറ്റ് വേണ്ട എന്നു കരുതി വാങ്ങാതിരുന്നവര്‍ പോലുമുണ്ട്. ഓണം കഴിഞ്ഞ് കിറ്റ് നല്‍കുന്നത് തങ്ങളെ അപമാനിക്കുകയാണെന്നു കരുതിയാണിത്.

Advertisment

പിണറായി വിജയന്‍ പറഞ്ഞത് എന്റെ മന്ത്രിസഭയില്‍ അഴിമതി ഇല്ല എന്നാണ്. ഈ തിരഞ്ഞടുപ്പ് നടക്കുന്ന വേളയിലാണ് എ.സി.മൊയ്തീന് എതിരായ ഇഡിയുടെ അന്വേഷണം. ഏതാണ്ട് അറസ്റ്റിന്റെ വക്കില്‍ എത്തിനില്‍ക്കുന്ന സാഹചര്യം വരെയുണ്ട്. 

എല്ലാകൊണ്ടും സര്‍ക്കാരിനെതിരായ വികാരവും മറ്റു ഘടകങ്ങളും ചേര്‍ന്നപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ പുതുപ്പള്ളിയില്‍ ജയിക്കാന്‍ കഴിഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ വിജയം ഞങ്ങള്‍ക്ക് ഊര്‍ജം നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. 

Advertisment