രാത്രി അല്ലാതെ പകല്‍ വെടിക്കെട്ട് നടത്താന്‍ പറ്റില്ലല്ലോ. വെടിക്കെട്ട് വേണം. അതൊക്കെ കേരളത്തിന്റെ ഉത്സവത്തിന്റെ ഭാഗമാണ്; കോടതി ഉത്തരവിനെതിരെ കെ മുരളീധരന്‍

New Update
MURALIDHARAN

കോഴിക്കോട്:  അസമയത്തെ വെടിക്കെട്ട് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെ വിമര്‍ശിച്ച് കെ മുരളീധരന്‍ എംപി. തൃശൂര്‍ പൂരം എന്നതുപോലെ കേരളത്തിന്റെ ആഘോഷമാണ് വെടിക്കെട്ട്. കോടതി പറഞ്ഞത് അസമയത്ത് വെടിക്കെട്ട് പാടില്ലെന്നാണ്. രാത്രി അല്ലാതെ പകല്‍ വെടിക്കെട്ട് നടത്താന്‍ പറ്റില്ലല്ലോ. വെടിക്കെട്ട് വേണം. അതൊക്കെ കേരളത്തിന്റെ ഉത്സവത്തിന്റെ ഭാഗമാണ്. കെ മുരളീധരന്‍ പറഞ്ഞു. 

Advertisment

അതേസമയം, വെടിക്കെട്ട് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെതിരെ ദേവസ്വം ബോര്‍ഡുകളും സര്‍ക്കാരും അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. അപ്പീല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. 

കോടതി വിധി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവിനെതിരെ എല്ലാ ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കാന്‍ പ്രാഥമികമായി തീരുമാനിച്ചിട്ടുണ്ട്. പൂര്‍ണമായും വെടിക്കെട്ടില്ലാതെ നമ്മുടെ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടത്തുക എന്നത് വലിയ പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ് എന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. 

Advertisment