Advertisment

കെഎസ്ആർടിസി ബസിൽ അധ്യാപകന്റെ നഗ്നതാ പ്രദർശനം, കിനാലൂർ സ്വദേശി ഷാനവാസിനെ അറസ്റ്റ് ചെയ്തു

വിദ്യാർത്ഥി ബഹളം വച്ചതോടെ യാത്രക്കാർ ഇടപെട്ട് സ്വകാര്യ ബസ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.

New Update
teacher-attest-5.jpg.image.845.440.jpg

കോഴിക്കോട്: താമരശേരിയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ പിടിയിൽ. കിനാലൂർ സ്വദേശി ഷാനവാസിനെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു ഇയാളുടെ അതിക്രമം. വിദ്യാർത്ഥി ബഹളം വച്ചതോടെ യാത്രക്കാർ ഇടപെട്ട് സ്വകാര്യ ബസ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. പൂവമ്പായി എ എം ഹയർസെക്കൻഡറി സ്കൂൾ അറബി അധ്യാപകനാണ് പിടിയിലായ ഷാനവാസ്‌.

പെൺകുട്ടി ബഹളം വച്ചതോടെ യാത്രക്കാർ ഇടപെടുകയും ബസ് താമരശ്ശേരി സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

#arrest
Advertisment