New Update
/sathyam/media/media_files/LoqdST0UNcIRjgyhymOM.jpg)
കോഴിക്കോട്: മിമിക്രി കലാകാരൻ ജീവനൊടുക്കിയ നിലയിൽ. മിമിക്രി-ഹാസ്യ കലാ-നാടക വേദികളിൽ നിറസാന്നിധ്യമായിരുന്ന വളയം സ്വദേശി പിള്ളാട്ട് സി പി ഷാജി (41) ആണ് മരിച്ചത്. കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Advertisment
ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തി. വളയം ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറായും ഷാജി ജോലി ചെയ്തുവരികയായിരുന്നു ഷാജി. ജീവിതം മടുത്തുവെന്ന് കുറിപ്പ് എഴുതിവച്ചശേഷം ഷാജി ജീവനൊടുക്കുകയായിരുന്നു. ജീവിതം മടുത്തതായും താൻ തന്റെ വഴിയേ പോകുന്നുവെന്നുമാണ് കത്തിലുളളത്.
വളയം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. അച്ഛൻ: പരേതനായ കേളപ്പൻ, അമ്മ: ജാനു എന്നിവരാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us