New Update
/sathyam/media/media_files/b4WcEGpvw4VmjNG9o8BV.webp)
കോഴിക്കോട്: സംസ്ഥാനത്ത് ഉള്ളിവില കുതിക്കുന്നു. രണ്ടാഴ്ചക്കിടെ സവാള വില ഇരട്ടിയായി കൂടി. ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് നൂറ് രൂപ കടന്നു. ഉൽപാദനം കുറഞ്ഞതാണ് ഉള്ളിവില കത്തിക്കയറാൻ കാരണം.
Advertisment
രണ്ടാഴ്ച മുമ്പ് വരെ മുപ്പത്തി അഞ്ച് രൂപയിൽ താഴെയായിരുന്നു ഒരുകിലോ സവാളയുടെ വില. ഇതാണ് ഒറ്റയടിക്ക് എഴുപത് രൂപ വരെയെത്തിയത്. ചെറിയ ഉള്ളി വിലയാകട്ടെ കിലോയ്ക്ക് നൂറ്റി ഇരുപത് രൂപ വരെയായി. മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉള്ളി ഉൽപാദനം കുറയുന്നതാണ് വില കുത്തനെ കൂടാൻ കാരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us