Advertisment

ജു-ജിത്സു ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ സ്വർണത്തിളക്കത്തിൽ സഹോദരങ്ങൾ

സ്വർണ നേട്ടത്തോടെ കശ്മീരിൽ വച്ചു നടക്കാൻ ഇരിക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനും അർഹത തേടി.

New Update
3cb383ff-01e2-4daa-98ea-fb10019b578b.jpeg

കോഴിക്കോട്: സംസ്ഥാന ജു-ജിത്സു ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ സ്വർണത്തിളക്കത്തിൽ സഹോദരങ്ങൾ. കോഴിക്കോട് ണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന നാലാമത്തെ ജു-ജിത്സു ചാമ്പ്യൻഷിപ്പിലാണ് തിരുവനന്തപുരം ജില്ലയെ പ്രതിനിധീ കരിച്ച് പങ്കെടുത്ത വിഴിഞ്ഞം ഉച്ചക്കട സുനിൽ ഭവനിൽ എ സ്.സുനിൽകുമാറിന്റെയും ജെ. കെ.ബേബിമോളുടെയും മക്കളായ എസ്.ബി.അക്ഷയഹിന്ദ് (16), എസ്.ബി.ആദിത്യൻ ഹിന്ദ്(14).എസ്.ബി അദ്വൈത്ഹിന്ദ് (11) എന്നിവർ പൊന്നണി ഞ്ഞത്. സ്വർണ നേട്ടത്തോടെ കശ്മീരിൽ വച്ചു നടക്കാൻ ഇരിക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനും അർഹത തേടി.

അക്ഷയ U-18 ആദിത്യൻ U-12 വിഭാഗത്തിലും അദ്വൈത് U-16 വിഭാഗത്തിലുമാണ് മത്സരിച്ചത്.ജു-ജിത്സു അസോസിയേഷൻ തിരുവനന്തപുരത്തിന്റെ ഫൗൻഡറും സെക്രട്ടറിയുമായ ജു-ജിത്സു അസോസിയേഷൻ കേരളയുടെ സീനിയർ റെഫറീയും കോച്ചുമായ മാസ്റ്റർ രാഹുൽ എച്ച് എസാണ് മുഖ്യ പരിശീലകൻ.കഴിഞ്ഞ ഒരു വർഷമായി ഇവർ ജു-ജിത്സു പരിശീലിക്കുന്നുണ്ട്. കന്നി മത്സരമായിരുന്നു.

Ju Jilsu championship
Advertisment