കോഴിക്കോട്: ഡീപ്പ് ഫേക്ക് കേസില്‍ മുഖ്യപ്രതിയുടെ കൂട്ടാളി അറസ്റ്റില്‍. ഗുജറാത്ത് സ്വദേശി ഷെയ്ഖ് മുര്‍ത്തു സാമിയ ആണ് അറസ്റ്റിലായത്. സുഹൃത്തിന്റെ ശബ്ദം ഫോണില്‍ അനുകരിച്ച് പാലാഴി സ്വദേശി രാധാകൃഷ്ണനില്‍ നിന്ന് 40,000 രൂപ തട്ടിയെന്നാണ് കേസ്. പ്രധാന പ്രതി കൗശല്‍ ഷായ്ക്ക് മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടുകളും തയ്യാറാക്കി നല്‍കിയത് ഷെയ്ക്ക് മുത്തു സാമിയയാണ്.