/sathyam/media/media_files/fvErnJHJ2o65bvHzrKJc.jpg)
കോഴിക്കോട്: കുറ്റ്യാടി പാതിരിപ്പറ്റയിൽ ജീവനൊടുക്കിയ പൊലീസുകാരൻ സുധീഷിന്റെ ആഭരണങ്ങൾ വീട്ടിൽ നിന്ന് കണ്ടെത്തിയതായി പൊലീസ്. നേരത്തെ ഇത് കാണാതായതിനെ ചൊല്ലി പരാതി ഉയർന്നിരുന്നു. ആത്മഹത്യ ചെയ്ത ദിവസം സുധീഷ് സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
ആത്മഹത്യ ചെയ്ത കെട്ടിടത്തിൽ എത്തുന്നതിന് മുമ്പായി കുറ്റ്യാടി പുഴയിലേക്കുള്ള റോഡിലൂടെ സുധീഷ് നടന്നു പോവുന്നതായി ദൃശ്യങ്ങളിലുണ്ട്. ഫോൺ പുഴയിൽ ഉപേക്ഷിക്കാനായി പോയതാവാമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ കിട്ടിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. എം പി സുധീഷ് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിനീയര്‍ സിവില്‍ പൊലീസ് ഓഫിസറാണ്.
സുധീഷിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. മരിച്ച സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും കുടുംബം ആരോപണം ഉയർത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us