New Update
/sathyam/media/media_files/Om8j2YNsMYpa1EYYL19A.jpg)
കോഴിക്കോട്: കൊയിലാണ്ടി സബ് ജയിലിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ അനസിനെയാണ് പൂനൂരിൽ നിന്ന് ജയിലധികൃതരും പൊലീസും സാഹസികമായി പിടികൂടിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
Advertisment
ബാലുശ്ശേരി പൂനൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ നിന്ന് ചെമ്പ് കമ്പി മോഷ്ടിച്ച കേസിലെ പ്രതിയാണ് അനസ്. വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us