Advertisment

കോഴിക്കോട് വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജത്തിൽ ആരംഭിക്കുന്ന വായനശാലയിലേക്ക് പുസ്തകങ്ങള്‍ സമാഹരിച്ചു

book collection

പൗർണമി റസിഡന്റ്സ് അസോസിയേഷൻ വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജത്തിൽ ആരംഭിക്കുന്ന വായനശാലയിലേക്ക് സമാഹരിച്ച പുസ്തകങ്ങൾ അസോസിയേഷൻ ജോ.സെക്രട്ടറി അഞ്ജലി രാജീവ് അനാഥ മന്ദിരം സെക്രട്ടറി സുധീഷ് കേശവപുരിക്ക് നൽകുന്നു.

കോഴിക്കോട്: വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജത്തിൽ താമസക്കാർക്ക് വേണ്ടി ആരംഭിക്കുന്ന വായനശാലയുടെ പുസ്തക സമാഹരണത്തിൽ വെസ്റ്റ് ഹിൽ ബിജി റോഡ് പൗർണ്ണമി റസിഡന്റ്സ് അസോസിയഷൻ പങ്കാളികളായി. അസോസിയേഷൻ ജോ.സെക്രട്ടറി അഞ്ജലി രാജീവിൽ നിന്നും അനാഥ മന്ദിര സമാജം സെക്രട്ടറി സുധീഷ് കേശവപുരി പുസ്തകങ്ങൾ ഏറ്റുവാങ്ങി.

book collection-2

വനിതാവേദി അംഗം രമ സന്തോഷ്,നിറക്കൂട്ട് കൺവീനർ നിവ്യ മനോജ്,അംഗങ്ങളായ ഉപേഷ് വി, രാജീവ് പി, ഷീനാ ഉപേഷ്, ആദിത്യൻ എ ആർ എന്നിവർ സംബന്ധിച്ചു.

Advertisment