രണ്ടാം വന്ദേ ഭാരത് കാസർകോട് - തിരുവനന്തപുരം റൂട്ടിൽ അനുവദിച്ചത് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു

New Update
2nd vande bharath


കോഴിക്കോട്: കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനപ്രതിനിധികളും യാത്രാ സംഘടനകളും മറ്റു ബന്ധപ്പെട്ട എല്ലാവരും റെയിൽവേയിൽ യോജിച്ചു നടത്തിയ സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് ലഭിച്ച രണ്ടാമത് വന്ദേ ഭാരത് കാസർഗോഡ് - തിരുവനന്തപുരം സെക്ടറിൽ ഓടിക്കാൻ അനുമതി നൽകിയ പ്രധാനമന്ത്രി, റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർപേഴ്സൺ, പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ, സതേൺ റെയിൽവേ അധികാരികൾ മറ്റു ബന്ധപ്പെട്ടവരെയും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോ. എ.വി അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി.ഇ ചാക്കുണ്ണി, ദേശീയ കൺവീനർ സൺഷൈൻ ഷൊർണൂർ എന്നിവർ അഭിനന്ദനം അറിയിച്ചു.

Advertisment

ഇതേ മാതൃകയിൽ യോജിച്ചു പ്രവർത്തിച്ചാൽ കേരളം പൊതുവേയും മലബാർ പ്രത്യേകിച്ചും അനുഭവിക്കുന്ന തീവണ്ടി യാത്രക്കാരുടെ ദുരിതങ്ങൾ ലഘൂകരിക്കാനും, ആനുകൂല്യങ്ങൾ പുനസ്ഥാപിക്കാനും കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു.

രണ്ടാമത് വന്ദേ ഭാരത് വരുന്നതോടുകൂടി കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള പോക്കുവരവിനും തലസ്ഥാനമായ തിരുവനന്തപുരത്തേക്കും ഹൈക്കോടതി ഉൾപ്പെടെ ചെയ്യുന്ന കൊച്ചിയിലേക്കും പോകുന്ന വടക്കൻ കേരളത്തിലെ യാത്രക്കാർക്ക് ഏറെ സമയ ധനലാഭത്തിന് പ്രയോജനം ചെയ്യും.

കേരളത്തിൽ ഓടുന്ന മറ്റു തീവണ്ടികളുടെ യാത്രക്കാർക്ക് ബുദ്ധിമുട്ട് വരാത്ത രീതിയിൽ വന്ദേ ഭാരതിന്‍റെ ഓട്ടം ക്രമീകരിക്കണമെന്നും, ഓട്ടോമാറ്റിക് സിഗ്നലിങ്ങ് സമ്പ്രദായം കേരളത്തിൽ ഉടനീളം നടപ്പാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. 

അടുത്തമാസം ഹൈദരാബാദിൽ ചേരുന്ന കോൺഫറേഷൻ ദേശീയ കൺവെൻഷനിൽ തീവണ്ടി യാത്രക്കാരുടെ സൗകര്യവും, സുരക്ഷയും മെച്ചപ്പെടുത്താനും, ആനുകൂല്യങ്ങൾ പുനസ്ഥാപിക്കാനും ഏകോപിച്ച് തയ്യാറാക്കിയ പ്രായോഗിക നിർദ്ദേശങ്ങൾ റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ്, പാസഞ്ചർ അമിനിറ്റീസ്‌ കമ്മിറ്റി ചെയർമാൻ മറ്റു ബന്ധപ്പെട്ടവർക്കും സമർപ്പിച്ച് പരിഹാരം കാണാനുള്ള  പ്രവർത്തനം നടത്തുമെന്നും ദേശീയ സമ്മേളന കോർഡിനേറ്ററും, ആന്ധ്ര -തെലുങ്കാന കൺവീനറും മായ ഡോക്ടർ കെ എസ് ജോൺസൺ അറിയിച്ചു.

പുതിയ വന്ദേ ഭാരതത്തിന്റെ ആഴ്ചയിൽ ഒരു ദിവസത്തെ മുടക്കം ഒഴിവാക്കാൻ കാസർഗോഡ് വന്ദേ ഭാരത് മെയിന്റനൻസ് ഷെഡ് താമസിയാതെ സ്ഥാപിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

Advertisment