കരിപ്പൂർ വിമാനത്താവള വികസനം; ഇ-മാസ് എത്രയും വേഗം സ്ഥാപിച്ച് കോഴിക്കോട് വിമാനത്താവളത്തിൻ്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണം - എംഡിസി

New Update
സ്ഥലം ഏറ്റെടുത്ത് നൽകിയില്ല; കരിപ്പൂർ വിമാനത്താവളത്തിൻ്റെ റൺവേ നീളം കുറയ്ക്കും

കോഴിക്കോട്: കോഴിക്കോട് കരിപ്പൂരിലെ വിമാനത്താവള ഭൂപ്രകൃതി അനുസരിച്ച് വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഇ-മാസ് സംവിധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 07-10-2019ന് എംഡിസി പ്രതിനിധി സംഘം ദില്ലിയിൽ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, ഡിജിസിഎ, എയർപോർട്ട് അതോറിറ്റി ചെയർമാൻ എന്നിവർക്കും മറ്റു ബന്ധപ്പെട്ടവർക്കും നിവേദനം സമർപ്പിച്ചിരുന്നു.

Advertisment

റൺവേ വികസനവും, വലിയ വിമാന സർവീസ് പുനരാരംഭിക്കലും അനന്തമായി നീളുന്ന സാഹചര്യത്തിലാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്ലാനിങ് വിഭാഗത്തിൽനിന്ന് വിരമിച്ച  ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് വിദഗ്ദ്ധ അഭിപ്രായം തേടിയത്. കരിപ്പൂർ പോലെ സ്ഥലപരിമിതിയുള്ള ടേബിൾ ടോപ്പ് വിമാനത്താവളങ്ങളിൽ റൺവേ എന്‍ഡ് സേഫ്റ്റി ഏരിയ നിർമിക്കുവാൻ ഏറ്റവും അനുയോജ്യം ഇ-മാസ് (എൻജിനീയറിങ് മെറ്റീരിയൽ അറസ്റ്റിങ്  സിസ്റ്റം) ആണ് എന്ന വിദഗ്ദ്ധരുടെ അഭിപ്രായം മാനിച്ചാണ് ജൂലൈ 2, 2023 ന് വീണ്ടും വ്യോമയാന മന്ത്രലയത്തെയും, ഡിജിസിഎയെയും എംഡിസി  സമീപിച്ചത്.

ആഗോളതലത്തിൽ സ്ഥല പരിമിതി ഉള്ള അനവധി വിമാനത്താവളങ്ങളിൽ 1996 മുതൽ ഇ -മാസ് സംവിധാനം സ്ഥാപിച്ച് സുരക്ഷ ഉറപ്പ് വരുത്തുന്നു. താരതമ്യേന വലിയ ചിലവ് വരും എന്ന അടിസ്ഥാനത്തിലാണ് ഈ ആവശ്യം പരിഗണിക്കാതെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നീട്ടി കൊണ്ടുപോയത്. വൈകിയാണെങ്കിലും ഇ-മാസ് സംവിധാനം എത്രയും വേഗം സ്ഥാപിച്ച് കോഴിക്കോട് വിമാനത്താവളത്തിന്റെ നഷ്ടപ്പെട്ട പ്രതാപം പൂർവാധികം ശക്തിയോടെ തിരിച്ചുപിടിക്കാനും, അതുവഴി മലബാറിന്റെ സമഗ്ര വികസനത്തിന് (വ്യോമയാന യാത്രക്കാർക്ക്, ഹജ്ജ്, ഉംറ തീർത്ഥാടകർക്ക്, കാർഗോ, ടൂറിസം, ഐടി, കാർഷിക, ചികിത്സ മേഖലകൾക്ക്) ഗുണകരമാവും എന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഓൺലൈൻ അവലോകനയോഗം വിലയിരുത്തി.  

പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോക്ടർ ഏ.വി. അനൂപ്  മുഖ്യപ്രഭാഷണം നടത്തി. എംഡിസി, യുഎഇ റീജിയൻ  കൺവീനർ സി.ഏ. ബ്യൂട്ടി പ്രസാദ് യുഎയിലെ പ്രവാസികളും സംഘടനകളും ദൃശ്യ മാധ്യമങ്ങൾ വഴി ഈ വാർത്ത അറിഞ്ഞ് ഏറെ പ്രതീക്ഷയിൽ ആണെന്ന് യോഗത്തിൽ അറിയിച്ചു.

ഇൻഡോ അറബ് കോൺഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് എം വി കുഞ്ഞാമ്മു, കെസി മാത്യു മുലപ്പാട്, ടി.പി.വാസു, സി വി ജോസി, നോവേക്സ്  മൻസൂർ, എംഡിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, സെക്രട്ടറി പി ഐ അജയൻ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. 

Advertisment