/sathyam/media/media_files/xhkGLIwB8vgqDP7rCmr1.jpg)
കോഴിക്കോട്: ആമസോണ്‍ ഡോട്ട് ഇന്‍ ഇന്ത്യയില്‍ മള്‍ട്ടി ചാനല്‍ ഫുള്‍ഫില്‍മെന്റ് (എംസിഎഫ്) അവതരിപ്പിച്ചു. ഡി2സി ബ്രാന്‍ഡുകള്‍, നിര്‍മാതാക്കള്‍, റീട്ടെയിലര്‍മാര്‍ എന്നിവരടക്കമുള്ള വില്‍പനക്കാരുടെ ഫുള്‍ഫില്‍മെന്റ് പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താന്‍ ഇത് സഹായിക്കും.
ആമസോണിന്റെ ഇന്ത്യ മുഴുവനായുള്ള സാന്നിധ്യം, അത്യാധുനിക ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങള്‍, തങ്ങളുടെ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വിവിധ വില്‍പന ചാനലുകളില്‍ നിന്നുള്ള ഉപഭോക്തൃ ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യാനുള്ള ലോജിസ്റ്റിക് ശേഷി തുടങ്ങിയവ പ്രയോജനപ്പെടുത്തി ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനും ഇതു സഹായകമാകും.
ഇന്ത്യയിലെ ആമസോണിന്റെ സേവനം ലഭ്യമായ ഇരുപതിനായിരത്തിലേറെ ഇടങ്ങളിലേക്ക് വിപണി വിപുലീകരിക്കാനും ഈ മള്‍ട്ടി ചാനല്‍ ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളിലൂടെ ആമസോണ്‍ വഴിയൊരുക്കും.
ഓഫ്-ആമസോണ്‍ ഷോപ്പര്‍മാര്‍ക്കായി ഓര്‍ഡറുകള്‍ സൃഷ്ടിക്കുന്നതും അവരെ ട്രാക്കു ചെയ്യുന്നതും നികുതി ഇന്‍വോയ്‌സുകള്‍ തയ്യാറാക്കുന്നതും വില്‍പനക്കാരെ സംബന്ധിച്ച് എളുപ്പമാക്കുന്നതും അതിവേഗ ഷോപ്പിങും അതിവേഗ ഡെലിവറിയും ഉറപ്പാക്കുന്നതുമാണ് മള്‍ട്ടി ചാനല്‍ ഫുള്‍ഫില്‍മെന്റ് കേന്ദ്രം.
എല്ലാ വില്‍പനക്കാര്‍ക്കും തുല്യ അവസരം നല്‍കുന്ന വിധത്തില്‍ ഓര്‍ഡര്‍ ഒന്നിന് 59 രൂപ എന്ന താഴ്ന്ന അവതരണ വിലയാണ് ഒരു സമഗ്ര സേവനം എന്ന നിലയില്‍ ആമസോണിന്റെ എംസിഎഫ് അവതരിപ്പിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us