/sathyam/media/media_files/6Ky0IQXppTWnUdyxiMEW.jpg)
കോഴിക്കോട്: മലയാളിയായ ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയുടെ റീല്‍സ് കണ്ട് ഇതുവരെ കാണാത്ത യുവതിയ്ക്ക് ട്വിറ്ററിലൂടെ സിനിമയിലേയ്ക്ക് അവസരം വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ സിനിമയിലെ എണ്ണപ്പെട്ട സംവിധായകരുടെ ഗണത്തില്‍പെട്ട രാംഗോപാല്‍ വര്‍മ.
മഞ്ഞ സാരിയുടുത്ത് നിറഞ്ഞ പച്ചപ്പില്‍ ഫോട്ടോ പകര്‍ത്താന്‍ ക്യാമറയുമായി നടക്കുന്ന ശ്രീലക്ഷ്മി സതീശന്‍ എന്ന യുവതിയുടെ ഫോട്ടോ പങ്കുവച്ചാണ് 'ഇവള്‍ ആരാണെന്ന് ആരെങ്കിലും പറഞ്ഞു തരുമോ ?' എന്ന ചോദ്യം രാംഗോപാല്‍ വര്‍മ ട്വിറ്ററിലൂടെ ഉന്നയിച്ചത്. മാത്രമല്ല, രണ്ടാമതൊരു പോസ്റ്റിലൂടെ വീണ്ടും 'അവള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ' എന്നും അദ്ദേഹം ആരാഞ്ഞു.
/sathyam/media/media_files/kHfDrfjF9Z9C26DpTJ1x.jpg)
രാംഗോപാലിനെപ്പോലുള്ള സംവിധായകരെത്തേടി താരങ്ങള്‍ പാഞ്ഞു നടക്കുമ്പോഴാണ് ഒരു മലയാളി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറേെത്തേടി രാംഗോപാല്‍ ട്വിറ്റ് ചെയ്തിരിക്കുന്നതെന്നാണ് അതിശയകരം. മലയാളി പെണ്‍കുട്ടിയുടെ ഗ്രാമീണ സൗന്ദര്യമാണ് സംവിധായകനെ ആകര്‍ഷിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം റീല്‍സിനു പുറമെ ചില പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ശ്രീലക്ഷ്മി സതീശന്‍ സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പര്യവും നേരത്തെ പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ മികച്ച സംവിധായകനൊപ്പം അതിനുള്ള അവസരം ലഭിച്ചിരിക്കുകയാണ് താരത്തിന്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us