വെസ്റ്റ്ഹില്‍ അനാഥ മന്ദിരത്തില്‍ ഗാന്ധിജയന്തി ആഘോഷവും ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ സംഭാവന നൽകിയ വീൽ ചെയർ കൈമാറ്റവും നടത്തി

New Update
westhill orlphanage gandhi jayanthi celebration

വെസ്റ്റ്ഹില്‍ അനാഥ മന്ദിരത്തിലെ ഗാന്ധി ജയന്തി ആഘോഷങ്ങളുo ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ നൽകിയ വീൽചെയറിന്റെ കൈമാറല്‍ ചടങ്ങും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ നിർവ്വഹിക്കുന്നു

കോഴിക്കോട്: മഹാത്മാ ഗാന്ധിയുടെ 154 -ാമത് ജയന്തി വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജത്തിൽ സമുചിതമായി ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. വിദ്യാ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കുകയും ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ അനാഥ മന്ദിരത്തിലേക്ക് സംഭാവന നൽകിയ വീൽ ചെയർ വിദ്യാ ബാലകൃഷ്ണൻ സമാജം സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു.

Advertisment

westhill orthanage gandhi jayanthi celebration

യോഗത്തിൽ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. സമാജത്തിലെ ജീവനക്കാർക്കുള്ള ഐഡന്റിറ്റി കാർഡിന്റെയും യൂണിഫോമിന്റെയും വിതരണ ഉദ്ഘാടനം സമാജം പ്രസിഡന്റ് ഷനൂപ് താമരക്കുളം നിർവ്വഹിച്ചു. നിർവ്വാഹക സമിതി അംഗം ടി വി ശ്രീധരൻ സൂപ്രണ്ട് ജിതിൻ കെ പി എന്നിവർ പ്രസംഗിച്ചു.

Advertisment