"ഹജ്ജ് അച്ചടക്കമുള്ള സമൂഹത്തെ വാർത്തെടുക്കും":  സി  മുഹമ്മദ് ഫൈസി

New Update
state hajj kammittee

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ സംസ്ഥാന ട്രൈനർ മാരുടെ യോഗം ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ്‌ ഫൈസി ഉൽഘാടനം ചെയ്യുന്നു.

കരിപ്പൂർ: കേവലം തീർത്ഥാടകരെ സൗദിയിലും തിരിച്ചും എത്തിക്കുന്ന സേവനത്തിൽ മാത്രം ഒതുങ്ങാതെ ചിട്ടയും നൈരന്തര്യവും ലക്ഷ്യബോധവും കളിയാടുന്ന  ഒരു സമൂഹദൗത്യമായി ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കാനുള്ള വിഷനോടെ  മുന്നോട്ട് നീങ്ങുകയാണ്  സംസ്ഥാന ഹജ്ജ് കമ്മിറ്റി. ഇയ്യിടെ കരിപ്പൂർ ഹജ്ജ് ഹൗസിൽ ചേർന്ന ഹജ്ജാജി ട്രെയിനർമാരുടെ പ്രത്യേക പരിപാടിയിൽ ചെയർമാൻ നടത്തിയ സംസാരം ഇക്കാര്യം ഉൾക്കൊള്ളുന്നതാണ്.

Advertisment

വിശുദ്ധ  ഹജ്ജുമായി ബന്ധപ്പെ ട്ട മുഴുവൻ കാര്യങ്ങളും അച്ചടക്കമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ഉപ കരിക്കുന്നതാണെന്ന്  കേരളാ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി വിവരിച്ചു. വിവിധ നാട്ടുകാരും സമ്പ്രദായക്കാരുമായ  ജനലക്ഷങ്ങൾ ആഴ്ചകളോളം തിങ്ങിക്കൂടുന്ന കർമങ്ങളാണ് വിശുദ്ധ ഹജ്ജ്.

അതിനിടയിൽ  അശേഷം അഹിതകരമായ സംഭവങ്ങൾ നടക്കാത്തത് വിശ്വാസികളുടെ ധാർമിക - സാമൂഹ്യ നിലവാരത്തിന്റെയും ആതിഥേയർ ഉൾപ്പെടെ എല്ലാവരും രൂപം നൽകുന്ന ആസൂത്രണത്തിന്റെയും  ഫലമാണ്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി കീഴിലെ ഹജ്ജ് ട്രെയിനർമാരുടെ അവലോകന - അനുമോദന യോഗം ഉദ്‌ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു ഹജ്ജ് കമ്മിറ്റി അദ്ധ്യക്ഷൻ. ട്രൈനർമാർക്കുള്ള സർട്ടിഫിക്ക്റ്റ് വിതരണവും  പരിപാടിയിൽ വെച്ച് നടന്നു.

ഹജ്ജ് ട്രെയിനർമാരുടെ സേവന പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വർ ഷത്തെ ഹജ്ജ് യാത്ര സുഗമമാക്കുന്നതിൽ കേരളത്തിലെ എല്ലാ ജില്ലകളിലെയും ട്രെയിനർമാർ  വഹിച്ച പങ്ക് നന്ദിപൂർ വം സ്മരിക്കുന്നതായും  സി മുഹമ്മദ് ഫൈസി  കൂട്ടിച്ചേർത്തു. 14 ജില്ലകളിൽ നിന്നു 300 ഓളം ട്രെയിനർമാർ സംബന്ധിച്ചു.

ഹജ്ജ് കമ്മിറ്റി അംഗം ഉമർ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ എം മുഹമ്മദ് ഖാസിം കോയ പൊന്നാനി, അഡ്വ. പി മൊയ്‌ദീൻ കുട്ടി, എ സഫർ കയാൽ, പി ടി അക്ബർ, അസി, സെ ക്രട്ടറി എൻ മുഹമ്മദലി, ഹജ്ജ് ഒഫീഷ്യൽ പി കെ അസ്സയിൻ പി കെ, മാസ്റ്റർ ട്രെയിനർ എൻ പി ഷാജഹാൻ, ബാപ്പു ഹാജി സംസാരിച്ചു. ഹജ്ജ് എക്സിക്യൂട്ടീവ് ഓഫീസർ പി എം ഹമീദ് സ്വാഗതം പറഞ്ഞു. 

Advertisment