/sathyam/media/media_files/MqSbdW5xiVPv0io7lxmJ.jpg)
കോഴിക്കോട്: സംസ്ഥാനത്തിന്റെ ഇന്ധനനികുതി വരുമാനം വർദ്ധിപ്പിക്കുന്നതിനd കെജിഎസ് ടിക്കു പുറമേ ഒരു ശതമാനം അഡീഷണൽ നികുതി, ഒരു ലിറ്റർ പെട്രോൾ ഡീസലിന് മൂന്നു രൂപ സെസ്സ് പിൻവലിച്ചു വ്യാപകമായ ഇന്ധനക്കള്ളക്കടത്ത് തടയുന്നതിനും, സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിനകത്തെ പെട്രോൾ പമ്പുകൾ നിലനിർത്തുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണം.
മാത്രമല്ല ഇന്ധനവില കുറയുന്നതു വഴി കേരളത്തിലെ സമസ്ത മേഖലകൾക്കും ഗുണകരമാകും. ഈ ആവശ്യം ഉന്നയിച്ചു ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികളും സംസ്ഥാന - ജില്ലാ ജി എസ് ടി ഫെലിസിറ്റേഷൻ സമിതി അംഗങ്ങളുമായ ഷെവ. സി. ഇ.ചാക്കുണ്ണി, അഡ്വക്കേറ്റ് എം കെ അയ്യപ്പൻ എന്നിവർ കേരള മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം സമർപ്പിച്ചു.
കണ്ണൂർ കോഴിക്കോട് ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മാഹിയിലെ പമ്പുകളിൽ നിന്നും, കർണാടക - തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ പമ്പുകളിൽ നിന്നും കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇന്ധനം നിറയ്ക്കുന്നത് മൂലവും, ടാങ്കർ ലോറികളിലും, മറ്റു വാഹനങ്ങൾ വഴി റോഡ് മാർഗ്ഗവും, കന്നാസ് മാർഗ്ഗം തീവണ്ടികളിലും വൻതോതിൽ പെട്രോൾ ഡീസൽ കള്ളക്കടത്ത് നികുതി നഷ്ടത്തിനു പുറമേ തീപിടുത്തം ഉൾപ്പെടെ അപകടങ്ങൾക്കും ഇടവരുത്തും.
ജിഎസ്ടി നടപ്പാക്കിയിട്ട് അഞ്ചുവർഷം പിന്നിട്ടിട്ടും നിയമത്തിലെ അടിക്കടിയുള്ള മാറ്റങ്ങളും, അവ്യക്തകളും ഇപ്പോഴും നിലനിൽക്കുന്നു. മുൻകാലങ്ങളിലേ സെയിൽ ടാക്സ്, കേരള ജനറൽ സെയിൽ ടാക്സ്, വാറ്റു നിയമങ്ങളിലെ നോട്ടീസ് നൽകി നികുതി ദായകരെ ഇപ്പോഴും ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ജിഎസ്ടി കൗൺസിൽ യോഗം വിളിച്ചു ചേർത്ത് ആശങ്കകൾ ദുരീകരിക്കണമെന്ന് എന്നും അവർ അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us