/sathyam/media/media_files/LOmMfJZ2J6PNOG8PEznV.jpg)
ബിജെഎം എസ് ജില്ലാ നേതൃയോഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി സുജാന്ത് മാരാർ നിർവ്വഹിക്കുന്നു
കോഴിക്കോട്: തൊഴിലാളികളുടെ അവകാശ സമരങ്ങൾ ദേശ താൽപ്പര്യങ്ങൾ ഹനിക്കുന്നതാവരുതെന്നും സംരക്ഷിക്കുന്നതായിരിക്കണമെന്നും ഭാരതീയ ജനതാ മസ്ദൂർ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി സുജാന്ത് മാരാർ പറഞ്ഞു. ബിജെഎംഎസ് കോഴിക്കോട് ജില്ലാ നേതൃയോഗത്തിന്റെ ഉദ്ഘാടനം അത്താണിക്കൽ ശ്രീനാരായണ സെൻട്രൽ സ്കൂൾ ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദഹം.
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയാകണം സമരം ചെയ്യേണ്ടത്. അത് രാജ്യത്തിന്റെ വികസനത്തെയും നിലനിൽപ്പിനെയും ഹനിക്കാത്ത തരത്തിലാവണം. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ ലക്ഷ്യം രാഷ്ട്രീയ പാർട്ടികളുടെ താൽപ്പര്യ സംരക്ഷണം മാത്രമാകരുത് എന്നും അദ്ദേഹം തുടർന്നു.
യോഗത്തിൽ ബിജെഎംഎസ് ജില്ലാ പ്രസിഡന്റ് സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ടി പ്രകാശിനി, സംസ്ഥാന സെക്രട്ടറിമാരായ ഷനൂബ് താമരക്കുളം, സി.പി രാജേഷ് ജില്ലാ വൈസ് പ്രസിഡന്റ് ബിജു ഭാരത്, ജില്ലാ സെക്രട്ടറിമാരായ എം.ദീപ, അൻവർ സാദത്ത്, കെ.ബിനുകുമാർ, കെ.സി സുധീർ രാജ് എന്നിവർ പ്രസംഗിച്ചു.
നിലവിൽ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന മുതിർന്ന തൊഴിലാളി നേതാവ് ഒ.കെ ധർമ്മരാജൻ സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്ക് കെ.സി സുധീർ രാജിനെ ജില്ലാ ജനറൽ സെക്രട്ടറിയായി യോഗം തെരഞ്ഞെടുത്തു. ഒക്ടോബർ 10 മുതൽ ഒരു മാസക്കാലം മെമ്പർഷിപ്പ് കാമ്പയിൻ നടത്താനും ജില്ലാ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം നവംബർ 5 ന് നടത്താനും ജനവരിയിൽ ജില്ലാ സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us