പി.വി ഗംഗാധരന്റെ നിര്യാണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുശോചനം രേഖപ്പെടുത്തി

New Update
pv gangadharan condolences

കോഴിക്കോട്: മാതൃഭൂമി ഡയറക്ടറും ചലച്ചിത്ര നിർമ്മാതാവും പ്രമുഖ വ്യവസായിയും എസ്എൻഡിപി യോഗം കൗൺസിലറുമായിരുന്ന പി.വി ഗംഗാധരന്റെ നിര്യാണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുശോചനം രേഖപ്പെടുത്തി.

Advertisment

മലബാറിലെ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ മുഖമായിരുന്ന അദ്ദേഹം എന്നും എസ്എൻഡിപി യോഗത്തോടൊപ്പം നിന്ന തികഞ്ഞ സമുദായ സ്നേഹിയും സഹൃദയനും കക്ഷി രാഷ്ട്രീയ ചിന്തകൾക്കതീതമായ വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച കറയറ്റ വ്യക്തിത്വത്തിനുടമയുമായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ വെള്ളാപ്പള്ളി അനുസ്മരിച്ചു. 

താൻ സമുദായ നേതൃത്വത്തിൽ വന്ന കാലം മുതൽ ഇന്നുവരെയും തനിക്ക് പിൻബലം നൽകാൻ അദ്ദേഹം കാണിച്ച ആർജ്ജവം വിസ്മരിക്കാനാവില്ലെന്നും വെള്ളാപ്പള്ളി പ്രസ്താവിച്ചു. 

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടി എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി മൃതദേഹത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു.

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കേശവപുരി അനുശോചന പ്രമേയം അവതരിപ്പിച്ചു. യോഗം ഡയറക്ടർ കെ.ബിനുകുമാർ, രാജീവ് കുഴിപ്പള്ളി, എം രാജൻ എന്നിവർ സംസാരിച്ചു.

Advertisment