New Update
/sathyam/media/media_files/0quIkRG8tjytftd7rumx.jpg)
കോഴിക്കോട്: യൂത്ത് കോൺഗ്രസ് (എസ്) കോഴിക്കോട് മുൻ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന ബഷീർ കുണ്ടായിത്തോട് നിര്യാതനായി. കുണ്ടായിത്തോട് ബസ്സ്റ്റോപ്പിന് സമീപമാണ് വസതി. യൂത്ത് കോൺഗ്രസ്സ് (എസ്) ബേപ്പുർ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട്, ജില്ലാ ജനറൽ സെക്രട്ടറി, എന്‍വൈസി ജില്ലാ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
Advertisment
ഖബറടക്കം ഇന്ന് (തിങ്കൾ) വൈകുന്നേരം 3-30 ന് കൊളത്തറ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ. കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, സംസ്ഥാന ജനറൽ സെക്രട്ടറി മാരായ വി.ആർ വത്സൻ, ഐ ഷിഹാബുദീൻ, എഐസിസി മെമ്പർ സന്തോഷ് ലാൽ, യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല എന്നിവർ ബഷീറിന്‍റെ ആകസ്മികമായ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us