'ആസ്റ്റർ മോം ടു ബി മാർവെൽസ് 2023'; ഗ്രാന്റ് ഫൈനൽ വിജയികളെ പ്രഖ്യാപിച്ചു

New Update
aster mims-2

കോഴിക്കോട് ആസ്റ്റർ മിംസ് സംഘടിപ്പിച്ച 'ആസ്റ്റർ മോം ടു ബി മാർവൽസ്' പരിപാടിയുടെ ഗ്രാന്റ് ഫിനാലെയിൽ ഫൈനലിസ്റ്റുകൾ സീരിയൽ താരവും അവതാരകയുമായ അശ്വതി ശ്രീകാന്തിനും ഡോക്ടർമാർക്കും ഒപ്പം

കോഴിക്കോട്: അമ്മമാരാകുവാൻ തയ്യാറെടുക്കുന്നവർക്കായി കോഴിക്കോട് ആസ്റ്റർ മിംസിൽ സംഘടിപ്പിച്ച 'ആസ്റ്റർ മോം ടു ബി മാർവൽസ്' മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ നടത്തി. തുളസി പി ഭാസ്കരൻ വിജയി ആയപ്പോൾ ആയിഷ ഷെറിൻ, പി.കെ ശാരിക തുടങ്ങിയവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. സീരിയൽ താരവും അവതാരകയുമായ അശ്വതി ശ്രീകാന്തായിരുന്നു ആസ്റ്റർ മിംസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനവും വിജയികളുടെ പ്രഖ്യാപനവും  നിർവഹിച്ചത്.

Advertisment

ഗർഭധാരണം മുതൽ പ്രസവത്തിന്റെ സമീപ നാളുകൾ വരെ ഗർഭിണികൾ അനുഭവിക്കുന്ന വിവിധ വിഷയങ്ങളെ ഗൗരവപൂർവ്വം വിലയിരുത്തുകയും വിദഗ്ദ്ധ ഗൈനക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ ഓരോ സന്ദർഭങ്ങളിലും അവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയുമായിരുന്നു മത്സരം സംഘടിപ്പിച്ചത്. വിവിധ ഘട്ടങ്ങളിലായി നൂറിലധികം മത്സരാർത്ഥികളായിരുന്നു പങ്കെടുത്തത്. ഇതിൽനിന്ന് തിരഞ്ഞെടുത്ത 30 പേരാണ് ഗ്രാന്റ് ഫിനാലെയിൽ മത്സരിച്ചത്. അശ്വതി ശ്രീകാന്ത്, ഡോ. എം. ലില്ലി, ഡോ. മിനി, എന്നിവർ ചേർന്ന ജഡ്ജിംഗ് പാനലാണ് വിജയികളെ നിർണ്ണയിച്ചത്.

ആസ്റ്റർ മിംസിലെ സീനിയർ കൺസൽട്ടൻ്റ് ഗൈനക്കോളജിസ്റ്റ് ഡോ. റഷീദ ബീഗം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആസ്റ്റർ മിംസിലെ സീനിയർ കൺസൽട്ടൻ്റ്  ഗൈനക്കോളജിസ്റ്റ് ഡോ. റഷീദ ബീഗം, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ടി. നാസർ, ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ കെ. ഗീത, ഡോ. ഇ.എം മുംതാസ്, ഡോ പി. സിന്ധു, ഡോ. ഉമാ രാധേഷ്, കൺസൾട്ടൻ് ഡോ. ആമിന ബീവി, ഡോ. മിനി, പത്തോളജിസ്റ്റ് ഡോ. ലില്ലി, ഓപ്പറേഷൻസ് വിഭാഗം അസി. ജനറൽ മാനേജർ ഡോ. പ്രവിത എസ് അഞ്ചാൻ തുടങ്ങിയവർ സംസാരിച്ചു.

Advertisment