/sathyam/media/media_files/FGDDxuCOtXeSyt4gz4Vs.jpg)
കോഴിക്കോട്: ലോകത്തിലെ മത തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഇസ്രായേലിനൊപ്പമാണ് ദേശസ്നേഹികൾ അണിനിരക്കേണ്ടത് എന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി സുധീഷ് കേശവ പുരി പറഞ്ഞു.
കാശ്മീർ പണ്ഡിറ്റുകൾ സ്വന്തം നാട്ടിൽ നിന്നും അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും പാലായനം ചെയ്യപ്പെടുകയും ചെയ്തപ്പോൾ കാണാതിരുന്ന രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും പാലസ്റ്റീനും ഗാസക്കും വേണ്ടി തെരുവിലിറങ്ങുന്നത് അപഹാസ്യമാണെന്നും ഇന്ത്യാ ഗവൺമെന്റിന്റെ അന്താരാഷ്ട്ര നിലപാടിന് വിരുദ്ധമായി പാലസ്തീന് വേണ്ടി തെരുവിലിറങ്ങുന്നത് രാജ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻറ് കോഴിക്കോട് സംഘടിപ്പിച്ച ഇസ്രായേൽ ഐക്യദാർഢ്യ കൂട്ടായ്മയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. ബിജെഎംഎസ് ജില്ലാ ജനറൽ സെക്രട്ടറി സുധീർ രാജ് കുറ്റ്യാടി മുഖ്യ പ്രഭാഷണം നടത്തി.
ദലിത് പിന്നാക്ക സമുദായ നേതാവ് രാംദാസ് വേങ്ങേരി ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എം ഭക്തവത്സലൻ, പ്രകാശിനി മുതുകാട്, ബിജു ഭാരത്, ഷാനേഷ് കൃഷ്ണ, രാജീവ് കുഴിപ്പള്ളി, പ്രമീള മാറാട്, രഘുരാജ് മുക്കം എന്നിവർ പ്രസംഗിച്ചു.
നാഷണൽ ഹ്യൂമൻ റൈറ്റ്സ് മൂവ്മെമെന്‍റ് കോഴിക്കോട് സംഘടിപ്പിച്ച ഇസ്രായേൽ ഐക്യദാർഢ്യ കൂട്ടായ്മയുടെ ഉദ്ഘാടനം സുധീഷ് കേശവപുരി നിർവഹിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us