പലിശരഹിത അയല്‍ക്കൂട്ടായ്മ: തണല്‍ ദശവാര്‍ഷികാഘോഷങ്ങള്‍ക്ക് ഗോതമ്പറോഡില്‍ തുടക്കമായി

New Update
dasha varshika akhosham

ഗോതമ്പറോഡില്‍ സംഘടിപ്പിച്ച തണല്‍ അയല്‍ക്കൂട്ടായ്മ ദശവാര്‍ഷികാഘോഷം പ്രാദേശിക ഉദ്ഘാടനം കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ നിര്‍വഹിക്കുന്നു.

മുക്കം: സംഗമം പലിശരഹിത അയല്‍ക്കൂട്ടായ്മ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രദേശിക എന്‍.ജി.ഒ തല ഉദ്ഘാടനം കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ ഗോതമ്പറോഡില്‍ നിര്‍വഹിച്ചു. 

Advertisment

തണല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴിലുള്ള നടുവശ്ശേരി അയല്‍ക്കൂട്ടം നിര്‍മ്മിച്ച് വിപണിയിലിറക്കിയ വിവിധ ഉല്‍പന്നങ്ങളുടെ ആദ്യവില്‍പനയും ലേബല്‍ പ്രകാശനവും ഫസല്‍ കൊടിയത്തൂര്‍ നിര്‍വഹിച്ചു. തണല്‍ കാറ്ററിംഗ് സര്‍വീസിന്റെ ഉദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന ടീച്ചറും തണല്‍ എന്‍എച്ച് ട്യൂഷന്‍ സെന്റര്‍ പോസ്റ്റര്‍ പ്രകാശനം ഇ.എന്‍ അബ്ദുറസാഖും നിര്‍വഹിച്ചു. 

സ്ത്രീ ശാക്തീകരണം, അയല്‍ക്കൂട്ട സാധ്യതകള്‍ എന്ന വിഷയത്തില്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍ പരിശീലനം നല്‍കി. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് ഇ.എന്‍ അബ്ദുറസാഖ്,     സാലിം ജീറോഡ്, യഹിയ, അശ്‌റഫ് പി.കെ, ഫരീദ വി, ഇ.കെ ജസീല, ജുബൈരിയ എന്നിവര്‍ സംസാരിച്ചു. 

ടി.കെ മുജീബ്, ഷഫീഖ് പള്ളിത്തൊടിക, ഷമീമ ബാവ, ലൈലാബി, ജംഷീറ എന്നിവര്‍ നേതൃത്വം നല്‍കി. അയല്‍ക്കൂട്ടം അംഗങ്ങളുടെ വിവിധയിനം കലാ പ്രകടനങ്ങള്‍ക്ക് റഹ്‌മാബി നേതൃത്വം നല്‍കി. പി. അബ്ദുസത്താര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫരീദ സ്വാഗതവും റഹ്‌മാബി നന്ദിയും പറഞ്ഞു. 

Advertisment