New Update
/sathyam/media/media_files/ztmWVYkIuPX4357CfXc4.jpg)
കോഴിക്കോട്: താമരശ്ശേരി ചുരം റോഡിൽ ഗതാഗതകുരുക്കും വാഹന അപകടങ്ങളും നിത്യസംഭവമാകുന്ന സാഹചര്യത്തിൽ നിർദ്ദിഷ്ട ബൈപ്പാസ് റോഡ് എത്രയും വേഗം നിർമ്മിക്കണമെന്ന് അഭ്യർത്ഥിച്ച് കേരള മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മലബാർ ഡെവലപ്മെന്റ് കൗൺസിൽ നിവേദനം അയച്ചു.
Advertisment
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് മന്ത്രിമാരും വകുപ്പ് മേധാവികളുമായി എംഡിസി ഭാരവാഹികൾ നടത്തുന്ന കൂടിക്കാഴ്ചയിൽ മലബാറിന്റെ അടിയന്തര ആവശ്യങ്ങൾ സംബന്ധിച്ചു നടത്തുന്ന ചർച്ചയിൽ ചുരം റോഡിലെ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള ആവശ്യവും ഉന്നയിക്കും.
മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെ. സി.ഇ ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ, യുഎഇ കൺവീനർ സിഎ ബ്യൂട്ടി പ്രസാദ്, മുരുകൻ വാസുദേവൻ എന്നിവർ ചർച്ചയിൽപങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us